പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തു ; വാളും കത്തികളും ഉപയോഗിച്ച് ആക്രമണം, നാല് പേര്‍ക്ക് വെട്ടേറ്റു


കാസര്‍ഗോഡ് :- കാസര്‍ഗോഡ് നാലാംമൈലില്‍ പടക്കംപൊട്ടിച്ചതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് നാല് പേര്‍ക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം സൈനുദ്ദീന്‍, ഫവാസ്, റസാഖ്, മുന്‍ഷീദ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി വാളും കത്തികളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നും ആക്രമിച്ചവര്‍ ലഹരിക്ക് അടിമകളാണോ എന്ന് സംശയുമുണ്ടെന്നും പരിക്കേറ്റവര്‍ പറഞ്ഞു.

സംഭവുമായി ബന്ധപ്പെട്ട് മൊയ്തീന്‍, മിഥിലാജ്, അസറുദ്ദീന്‍ എന്നിവരെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയിൽ സ്ഥലത്ത് പടക്കം പൊട്ടിച്ചത് പ്രദേശവാസികള്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് സംഘം തിരിച്ചുപോയി വാഹനങ്ങളിൽ കൂടുതൽ ആളുകളുമായി എത്തി പെപ്പര്‍ സ്പ്രേ അടിച്ച് വാളും കത്തികളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.

Previous Post Next Post