യാത്രാതിരക്ക് പരിഗണിച്ച് തിരുവനന്തപുരം നോർത്ത്-മംഗളൂരു സ്പെഷൽ ട്രെയിൻ സർവീസ്


തിരുവനന്തപുരം :- യാത്രക്കാരുടെ തിരക്കു വർധിച്ചതിനെത്തുടർന്നു തിരുവനന്തപുരം നോർത്ത്-മംഗളൂരു സ്പെഷൽ ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നു. മംഗളൂരുവിൽ നിന്നുള്ള സർവീ സ് 12നും തിരുവനന്തപുരത്തു നിന്നുള്ള സർവീസ് 13നും ആരംഭിക്കും. മംഗളൂരു ജംക്ഷനിൽ നിന്ന് ശനി വൈകിട്ട് 6നു പുറപ്പെടുന്ന ട്രെയിൻ (06041) പിറ്റേന്ന് രാവിലെ 6.35ന് തിരുവനന്തപുരം നോർത്തിൽ (കൊച്ചുവേളി) എത്തും. മടക്ക ട്രെയിൻ ഞായ റാഴ്ചകളിൽ വൈകിട്ട് 6.40നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7ന് മംഗളൂരു ജംക്‌ഷ നിൽ എത്തും. ആലപ്പുഴ വഴിയാണു സർവീസ്. 

സ്റ്റോപ്പുകൾ: കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ജംക്ഷൻ, ആലപ്പുഴ, കായംകുളം, കൊല്ലം. തേഡ് എസി-1, സ്ലീപ്പർ-12, ജനറൽ-4, എസ്എൽആർ-2 - എന്നിങ്ങനെ 19 കോച്ചുകളാണ് - ട്രെയിനിലുള്ളത്.

Previous Post Next Post