തളാപ്പ് സുന്ദരേശ്വര ക്ഷേത്രോത്സവത്തിന് കൊടിയേറി


കണ്ണൂർ :- തളാപ്പ് സുന്ദരേശ്വര ക്ഷേത്രോത്സവത്തിന് ഞായറാഴ്ച കൊടിയേറി. ബി.എൻ തങ്കപ്പൻ തന്ത്രി പറവൂർ മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ എം.കെ രാമകൃഷ്ണൻ മാസ്റ്റർ എൻഡോവ്മെന്റ് അവാർഡ് ഡോ. എ.സത്യനാരായണന് ഭക്തിസംവർധിനിയോഗം പ്രസിഡന്റ് കെ.പി ബാലകൃഷ്ണൻ സമ്മാനിച്ചു.

സുന്ദരേശ്വര ക്ഷേത്രം മഹിളാസംഘത്തിന്റെ ഭജനയും രാത്രി ചലച്ചിത്ര പിന്നണി ഗായിക അഖിലാ ആനന്ദ്, അതീത് ഭാസ്സർ എന്നിവർ നയിക്കുന്ന സംഗീതവിരുന്നും അരങ്ങേറി. തുടർന്ന് കക്കാട് തുളിച്ചേരി ഉത്സവകമ്മിറ്റിയുടെ കാഴ്ചവരവും ക്ഷേത്രത്തിലെത്തി ചേർന്നു. ശ്രീഭൂതബലിയും 11.30 മുതൽ മഹോത്സവവും നടന്നു.

തിങ്കളാഴ്ച രാവിലെ 7.30-ന് ഭജന, വൈകീട്ട് അഞ്ച് മുതൽ ശീവേലി എഴുന്നള്ളത്ത്, 7.30-ന് ആധ്യാത്മിക പ്രഭാഷണം, രാത്രി 8.45-ന് പിന്നണി ഗായകൻ നിധീഷ് കാർത്തിക്, ശ്രീലക്ഷ്മി ശ്രീധർ എന്നിവർ നയിക്കുന്ന മ്യൂസിക് നൈറ്റ്, 11-ന് മോതിരം വെച്ചു തൊഴൽ, തുടർന്ന് ശ്രീഭൂതബലി, മഹോത്സവം എന്നിവ നടക്കും. ശനിയാഴ്ച വരെ രാത്രി എട്ടിന് അന്നപ്രസാദവുമുണ്ടാകും. ഉത്സവം 13-ന് സമാപിക്കും.

Previous Post Next Post