കൊളച്ചേരി :- കൊളച്ചേരി ഊട്ടുപുറം ഒഴലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം വൈശാഖോത്സവത്തിന് ഇന്ന് സമാപനമാകും. സമാപന ദിനമായ ഇന്ന് ഏപ്രിൽ 24 വ്യാഴാഴ്ച ഇരുപത്തിയഞ്ച് കലശപൂജ, ഉച്ചപൂജ, ശ്രീഭൂതബലി, ഉച്ചയ്ക്ക് അന്ന പ്രസാദം, വൈകുന്നേരം ഉത്സവം.
4 മണിക്ക് കേളി, 5 മണിക്ക് താളവാദ്യ കലാനിധി ശ്രീ നീലേശ്വരം പ്രമോദ് മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം , തുടർന്ന് വട്ടകുന്നം ഹരികൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ തിരുനൃത്തം, നിറമാല, അത്താഴപൂജ.