ചേലേരി :- കുട്ടികളിൽ വായന ശീലം വളർത്തുന്നതിന്റെ ഭാഗമായി ബാലസംഘം തെക്കേക്കര മടപ്പുര യുണിറ്റും വളവിൽ ചേലേരി പ്രഭാത് വായനശാലയും ചേർന്ന് വായന ചലഞ്ച് സംഘടിപ്പിക്കുന്നു. മെയ് 30 വരെ നടക്കുന്ന വായന ചലഞ്ചിന്റെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ അംഗം പി.വിനോദ് ഉദ്ഘാടനം ചെയ്തു. നിഷ കുമാരി അദ്ധ്യക്ഷത വഹിച്ചു.
എഴുത്തുകാരിയും കവിയുമായ ബീന ചേലേരി, രഘുനാഥൻ.പി, ശ്രീനിവാസൻ സി.വി എന്നിവർ സംസാരിച്ചു. ബാലസംഘം ചേലേരി വില്ലേജ് ജോയിൻ കൺവീനർ കെ.ചന്ദ്രൻ സ്വാഗതം പറഞ്ഞു. ചലഞ്ചിന്റെ ഭാഗമായി പ്രദേശത്തെ മുഴുവൻ കുട്ടികളേയും പങ്കെടുപ്പിച്ച് കൂടുതൽ പുസ്തകം വായിച്ച് വായന കുറിപ്പ് എഴുതുന്ന കുട്ടികൾക്ക് വിസ്മയ പാർക്കിലേക്ക് സൗജ്യന ടിക്കറ്റും മറ്റ് നിരവധി സമ്മാനങ്ങളും നൽകും.