കടൂർ ചുണ്ടൂന്നുമ്മൽ പുതിയ പുരയിൽ കുടുംബസംഗമം നടത്തി


മയ്യിൽ :- കടൂർ ചുണ്ടൂന്നുമ്മൽ പുതിയ പുരയിൽ കുടുംബസംഗമം മയ്യിൽ സാറ്റ് കോസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കുടുംബാംഗമായ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ നിസ്സാർ കൂലോത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. സി.പി നാസർ അദ്ധ്യക്ഷത വഹിച്ചു. 

രംഗേഷ് കടവത്ത് മോട്ടിവേഷൻ ക്ലാസ്സ് എടുത്തു. അഹ്മദ് കുട്ടി ചാലോട്, മുഹമ്മദ് കുട്ടി മാണിയൂർ, കരീം മാസ്റ്റർ, മുഹമ്മദ് നിരത്ത് പാലം, കബീർ മാസ്റ്റർ, അഷ്‌റഫ് മൗലവി, മജീദ് പി.വി ,അഷ്റഫ് ഹാജി മയ്യിൽഎന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. സി.പി സിദ്ദീഖ് സ്വാഗതവും സി.പി തൽഹത്ത് നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.



Previous Post Next Post