മയ്യിൽ:-സംസ്ഥാന സർക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പാക്കുന്ന സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ സ്കൂൾതല സമിതി രൂപീകരണ യോഗം കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ ബുധനാഴ്ച നടക്കും. വാർഡ് മെമ്പർ എ പി സുചിത്ര ഉദ്ഘാടനം ചെയ്യും. ബിആർസി കോഡിനേറ്റർ സി കെ രേഷ്മ പദ്ധതി വിശദീകരിക്കും. ടി പി പ്രശാന്ത്, കെ ശ്രീലേഖ ടീച്ചർ, കെ പി കുഞ്ഞികൃഷ്ണൻ, സി കുഞ്ഞിരാമൻ മാസ്റ്റർ, വി സി മുജീബ് മാസ്റ്റർ എന്നിവർ സംസാരിക്കും.