കമ്പിൽ ജമാഅത്ത് പ്രസിഡണ്ട് സദഖത്തുള്ള ഉസ്താദ് നിര്യാതനായി

കമ്പിൽ: കമ്പിൽ മുസ്ലിയാർകാന്റവിട സ്വദഖത്തുള്ള  മൗലവി(84) നിര്യാതനായി  പരേതരായ കമ്പിൽ താജുദ്ദീൻ അബ്ദുറഹ്മാൻ മുസ്‌ലിയാരുടെയും  ബീവി കമ്പിൽ എന്നവരുടെയും മകനാണ്. ഭാര്യ പരേതയായ  ആസിയ. മക്കൾ: സക്കീന, മുഹമ്മദ് കുഞ്ഞി, റംലത്ത്, അബ്ദുൽ ജലീൽ, ഫരീദ.

 മരുമക്കൾ: അബ്ദുസമദ്, ആയിഷാബി, അബ്ദുൽ ജമാൽ, ഫസീല, ജാബിർ.

 സഹോദരന്മാർ: പരേതരായ ഫാസി മുസലിയാർ  മാലോട്ട്  ഷുക്കൂർ മുസ്‌ലിയാർ മാങ്കടവ്, കരീം മാലോട്ട്,

ശാദുലി മുണ്ടേരി, സഫിയ,  ജമീല ,റുഖിയ, അസ്മ, ജമീല

 കമ്പിൽ നൂറുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട്, കമ്പിൽ ലത്തീഫിയ ഇസ്ലാമിക് സെൻറർ സ്ഥാപക അംഗം,  പാമ്പുരുത്തി മാപ്പിള എ യു പി സ്കൂൾ റിട്ടയേഡ് അധ്യാപകൻ  തുടങ്ങി  മത സാമൂഹിക സേവന  രംഗങ്ങളിൽ സജീവ സാന്നിധ്യം ആയിരുന്നു. മയ്യത്ത്   വൻജനാവലിയുടെ  സാന്നിധ്യത്തിൽ  കമ്പിൽ മൈതാനി പള്ളി കബർസ്ഥാനിൽ മറവ് ചെയ്തു

Previous Post Next Post