നണിയൂർ ജ്ഞാനദീപം വായനശാല & ഗ്രന്ഥാലയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു


കൊളച്ചേരി :- ലോകാരോഗ്യ ദിനത്തിന്റെ ഭാഗമായി കൊളച്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നണിയൂർ ജ്ഞാനദീപം വായനശാല & ഗ്രന്ഥാലയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. 

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിഷാദ് ക്ലാസ് എടുത്തു. എൽ.എച്ച്.ഐ ലീലാമണി , ജെ.എച്ച്.ഐ ആതിര, ജെ.പി.എച്ച്.എൻ മനീഷ, വിസ്മയ എന്നിവർ നേതൃത്വം നൽകി. ആശാവർക്കർ കെ.ടി പുഷ്പജ, ശ്രീജ തുടങ്ങിയവർ പങ്കെടുത്തു. ജ്ഞാനദീപം വായനശാല സെക്രട്ടറി ഷീജ നന്ദി പറഞ്ഞു.






Previous Post Next Post