കരിങ്കൽക്കുഴി :- കെ.എസ് & എ.സി സുവർണജൂബിലി സാംസ്കാരികോത്സവത്തിൻ്റെ ഭാഗമായി കണ്ണൂർ ജില്ലാതല കഥ, കവിതാ രചനാമത്സരം സംഘടിപ്പിക്കുന്നു. ഹൈസ്കൂൾ, ഹയർ സെക്കൻ്ററി തലത്തിലുള്ള കുട്ടികൾക്കും 18 വയസ്സിനു മുകളിലുള്ളവർക്കുമായാണ് മത്സരം.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മെയ് 18 ന് നടക്കുന്ന 'സാഹിതീയം 'ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. പ്രശസ്ത എഴുത്തുകാരും നിരൂപകരും പങ്കെടുക്കുന്ന ക്യാമ്പിൽ രചനകളെ വിലയിരുത്തും. മികച്ച ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് സമ്മാനം നൽകും.
രചനകൾ മെയ് 5 നുള്ളിൽ എ.വി രജിത്ത്, സെക്രട്ടരി, കെ.എസ് & എ.സി അരോളി വീട് നണിയൂർ പി.ഒ.കൊളച്ചേരി എന്ന വിലാസത്തിലോ rajathknr1977@gmail.com എന്ന Email വിലാസത്തിൽ PDF ഫയൽ ആയോ അയച്ചു തരേണ്ടതാണ്.
വിശദവിവരങ്ങൾക്ക് 9495938195/ 9947994307 എന്ന നമ്പറിൽ ബന്ധപ്പെടുക.