കയ്യങ്കോട് :- സംഘടന ഹൃദയങ്ങളിലേക്ക് MSF മെമ്പർഷിപ്പ് ക്യാമ്പയിന് ശേഷം സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം "കാലം" MSF കയ്യങ്കോട് ശാഖ സമ്മേളനം സംഘടിപ്പിച്ചു. MSF ശാഖ പ്രിസിഡണ്ട് റൈഹാൻ ഒ.സിയുടെ അധ്യക്ഷതയിൽ MSF കണ്ണൂർ ജില്ല പ്രസിഡണ്ട് നസീർ പുറത്തീൽ ഉദ്ഘാടനം നിർവഹിച്ചു.
തുടർന്ന് ജില്ല വൈസ് പ്രസിഡണ്ട് അഡ്വ: യൂനുസ് പടന്നോട്ട് ക്ലാസ് അവതരണം നടത്തി. മുസ്ലിം ലീഗ് ശാഖ ജനറൽ സെക്രട്ടറി മുഹമ്മദ് കുട്ടി മാസ്റ്റർ , MSF കൊളച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി റാസിം പാട്ടയം, എന്നിവർ സംസാരിച്ചു. ഷാനിദ് ഇ.വി സ്വാഗതവും ഷസിൽ.പി നന്ദിയും പറഞ്ഞു. മുസ്‌ലിം ലീഗ് അംഗങ്ങളായ സയീദ് വി.കെ, കുഞ്ഞി മൊയ്തീൻ ഹാജി കെ.പി, മഹറൂഫ്, സമീർ.സി, സമീർ കെ.പി , ഷഫീഖ്.സി, ഇക്ബാൽ, അബ്ദുള്ള. എം, മർവാൻ പി.കെ എന്നിവർ പങ്കെടുത്തു.
ഭാരവാഹികൾ
പ്രസിഡണ്ട് : റൈഹാൻ ഒ.സി
ജനറൽ സെക്രട്ടറി : ഷെസിൻ.കെ
ട്രഷറർ : ഷാനിദ് ഇ.വി
വൈസ് പ്രസിഡണ്ടുമാർ : സിനാൻ.കെ,ഫാദിൽ ബഷീർ, മാസിൻ, മുഹമ്മദ് കെ.സി
ജോയൻ്റ് സെക്രട്ടറിമാർ : സഹ്റാൻ വി.ടി, റസൽ, മുഹമ്മദ്.സി, നിഹാദ്
ബാലകേരളം പഞ്ചായത്ത് കോഡിനേറ്റർ : റിള