സൗജന്യ കാൻസർ നിർണയ മെഗാ ക്യാംപ് മേയ് 11 ന്


കണ്ണൂർ :- ലയൺസ് ഇന്റർനാഷനൽ ഡിസ്ട്രിക്ട‌് 318ലെ വിവിധ ലയൺസ് ക്ലബ്ബുകൾ, കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റി, കണ്ണൂർ ഗൈനെക്ക് സൊസൈറ്റി എന്നിവ മേയ് 11ന് സൗജന്യ കാൻസർ നിർണയ മെഗാ ക്യാംപ് നടത്തും. രാവിലെ 9 മുതൽ തെക്കിബസാറിലെ ഏർലി കാൻസർ ഡിറ്റക്ഷൻ സെന്ററിലാണ് ക്യാംപ്. ക്യാംപിൽ 30നും 55നും ഇടയിൽ പ്രായമുള്ള വിവാഹിതരായ സ്ത്രീകൾക്ക് ഗർഭാശയഗള കാൻസർ പരിശോധന, സ്‌തനാർബുദ പരിശോധന, വായിലെ കാൻസർ പരിശോധന എന്നിവ നടത്തും.

ഫോൺ : 94465 25309, 04972-705309. മൊബൈൽ ടെലി ഓം കോനെറ്റ് യൂണിറ്റിലെ അത്യാധുനിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്ന അൾട്രാ സൗണ്ട്സ്കാൻ പരിശോധന, ഡിജിറ്റൽ മാമോഗ്രാം പരിശോധന, ഓറൽ സ്ക്കറേപ്പ് ടെസ്റ്റ്, ഗർഭാശയഗള കാൻസറിന് മുന്നോടിയായുള്ള ലക്ഷണങ്ങൾ സ്ഥിരീകരിക്കുന്നവർക്ക് ഉടൻ ചികിത്സ നൽകാനുള്ള സൗകര്യങ്ങളും മെഗാ ക്യാംപിൽ സൗജന്യമായി ലഭിക്കും. ലയൺസ് ഇന്റർനാഷനൽ ഡിസ്ട്രിക്ട് 318 ഇ ഡിസ്ട്രിക്ട് ഗവർണർ കെ.വി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

Previous Post Next Post