മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ എയർലൈൻസിന്റെ ഫുജൈറ, മസ്കറ്റ് സർവീസ് 15 മുതൽ. ഫുജൈറയിലേക്ക് പ്രതിദിന സർവീസും മസ്കത്തിലേക്ക് ആഴ്ചയിൽ 3 ദിവസവുമാണ് സർവീസ്. എല്ലാ ദിവസവും രാത്രി 8.55ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 11.25ന് ഫുജൈറയിൽ എത്തി തിരിച്ച് വെളുപ്പിന് 3.40ന് ഫുജൈറയിൽ നിന്ന് പുറപ്പെട്ട് രാവിലെ 9ന് കണ്ണൂരിൽ എത്തുന്ന തരത്തിലാണ് സമയക്രമം.
ആദ്യമായാണ് കണ്ണൂരിനും ഫുജൈറയ്ക്കും ഇടയിൽ സർവീസ് തുടങ്ങുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് മസ്കത്ത് സർവീസ്. രാത്രി 12.40ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 2.35ന് മസ്കത്തിൽ എത്തി, തിരിച്ച് പ്രാദേശിക സമയം 3.35ന് പുറപ്പെട്ട് രാവിലെ 8.30ന് കണ്ണൂരിൽ തിരിച്ചെത്തുന്ന തരത്തിലാണ് സമയക്രമം. 7,900 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.