ഇൻഡിഗോ കണ്ണൂർ-ദമാം സർവീസ് ജൂൺ 15 മുതൽ
മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ എയർലൈൻസിന്റെ കണ്ണൂർ-ദമാം സർവീസ് ജൂൺ 15 മുതൽ. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി 12.40ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 2.40ന് ദമാമിൽ എത്തും. തിരിച്ച് 3.40ന് പുറപ്പെട്ട് രാവിലെ 10.30ന് കണ്ണൂരിൽ എത്തും. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.