പത്തനംതിട്ട :- മെയ് 18, 19 തീയതികളിൽ ശബരിമലദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ്ങിന് ഉണ്ടായിരുന്ന നിരോധനം നീക്കി. രാഷ്ട്രപതി ദ്രൗപദി മുർമു മേയ് 19-ന് നടത്താനിരുന്ന ശബരിമലദർശനം മാറ്റിവെച്ചതോടെയാണിത്. പോലീസിന്റെ നിർദേശ പ്രകാരമാണ് വെർച്വൽക്യൂ നിയന്ത്രണം നീക്കിയത്. രാഷ്ട്രപതിയുടെ വരവ് സംബന്ധിച്ച് ദേവസ്വം ബോർഡിന് ഔദ്യോഗിക അറിയിപ്പ് കിട്ടിയിരുന്നില്ല.
എന്നാൽ, ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക ഒരുക്കങ്ങൾ നടത്താൻ ജില്ലാ കളക്ടർക്ക് രാഷ്ട്രപ തിഭവനിൽനിന്ന് അറിയിപ്പ് ലഭിച്ചിരുന്നു. കളക്ടർ ദേവസ്വത്തിന്റെയും വിവിധ വകുപ്പുകളുടെയും യോഗവും വിളിച്ചു. രാഷ്ട്രപതിക്ക് തങ്ങാനായി സന്നിധാനത്ത് ഓഫീസ് കോംപ്ലക്‌സിലെ രണ്ട് മുറികൾ നവീകരിച്ചു.പാലാ സെയ്ൻ്റ് തോമസ് കോളേജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷസമാപനത്തിനും രാഷ്ടപതി പങ്കെടുക്കേണ്ടതായിരുന്നു എന്നാണ് വിവരം. കുമരകത്ത് രാഷ്ട്രപതി തങ്ങുമെന്ന വിവരവും പുറത്തുവന്നിരുന്നു. ശബരിമലയിലേക്കുള്ള വരവ് മാത്രമാണോ ഒഴിവാക്കിയതെന്നതിൽ വ്യക്തത വന്നിട്ടില്ല.