മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളത്തിലെ ഹജ്ജ് പുറപ്പെടൽ കേന്ദ്രത്തിൽനിന്നുള്ള ആദ്യ വിമാനം നാളെ ഞായറാഴ്ച പുലർച്ചെ നാലിന് പുറപ്പെടും. 11 മുതൽ 29 വരെ 28 സർവീസുകളാ ണ് എയർ ഇന്ത്യ എക്സ‌്പ്രസ് നടത്തുന്നത്. 171 തീർഥാടകരാണ് ഒരു വിമാനത്തിൽ ഉണ്ടാകുക.
വിമാനം പുറപ്പെടുന്നതിന്റെ 12 മുതൽ 18 മണിക്കൂർ മുമ്പ് തീർഥാടകർ ഹജ്ജ് ക്യാമ്പിൽ എത്തണം. ബാഗേജ് പരിശോധനയ്ക്കുശേഷം പ്രത്യേക വാഹനത്തിൽ വൊളൻ്റീയർമാർ ഇവരെ ഹജ്ജ് ക്യാമ്പിലെത്തിക്കും. വിമാനം പുറപ്പെടുന്നതിന് മൂന്നുമണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തിക്കും.