കണ്ണാടിപ്പറമ്പ് :- കെ.വി സുമേഷ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി കണ്ണാടിപ്പറമ്പ് കൊറ്റാളി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിൽ സ്ഥാപിച്ച മിനി മാസ്സ് ലൈറ്റ് ഉദ്ഘാടനം ചെയ്തു. കെ.വി സുമേഷ് ഉദ്ഘാടനം നിർവ്വഹിച്ചു.
നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ, ക്ഷേത്രകമ്മറ്റി ഭാരവാഹികളായ ഒ.ഷിനോയ്, പി.പി സുരേന്ദ്രൻ, പി.വി സന്തോഷ്, ഉണ്ണികൃഷ്ണൻ, പങ്കജാക്ഷൻ, പി.പി നാരായണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.