വെൽഫെയർ പാർട്ടി സാഹോദര്യ കേരള പദയാത്ര മെയ്‌ 28 ന് ചേലേരിമുക്കിൽ


ചേലേരി :-  വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്ര മെയ്‌ 28- ന് ബുധനാഴ്ച രാവിലെ 9 മണിക്ക് ചേലേരി മുക്കിൽ എത്തിച്ചേരും. ബാൻഡ് മേളത്തിന്റെയും, ഒപ്പന, കോൽക്കളി, കൈകൊട്ടിക്കളി തുടങ്ങിയ കലാപരിപാടികളുടെയും അകമ്പടിയോടെ പദയാത്രയെ കണ്ണാടിപ്പറമ്പ് പാർവതി വസ്ത്രാലയത്തിന് മുമ്പിൽ നിന്നും സ്വീകരണ കേന്ദ്രമായ ചേലേരിമുക്ക് ടൗണിലേക്ക് ആനയിക്കും.തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ 

വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ റസാഖ്‌ പാലേരി,സംസ്ഥാന നേതാക്കളായ സുരേന്ദ്രൻ കരിപ്പുഴ, സജീദ് ഖാലിദ്, പ്രേമ ജി പിഷാരടി,വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ സാദിഖ് ഉളിയിൽ, ജില്ലാ ട്രഷറർ ഷറോസ് സജ്ജാദ്, ഷഹീന സി പി, വെൽഫെയർ പാർട്ടി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്‌ നൗഷാദ് ചേലേരി, സെക്രട്ടറി അഷ്‌റഫ്‌. സി, വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ്‌ നിഷ്താർ കെ കെ, സെക്രട്ടറി മുഹമ്മദ്‌ എം വി,

വെൽഫെയർ പാർട്ടി തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ്‌ മുഹമ്മദ്‌ ഇക്ബാൽ, സെക്രട്ടറി ഹാരിസ് ടി എം എന്നിവർ പങ്കെടുക്കും. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ പൊതുസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ്‌ ആദരിക്കും.. തുടർന്ന് വിക്രമനും മുത്തുവും ഒരു താത്വിക അവലോകനം എന്ന ശ്രദ്ധേയമായ തെരുവ് നാടകം അരങ്ങേറും...പദയാത്ര സ്വീകരണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു..

Previous Post Next Post