ആശുപത്രിയിൽ രോഗിയുടെ പണം കവർന്നതായി പരാതി ; മോഷണം പോയത് ബില്ല് അടയ്ക്കാൻ വെച്ച 50,000 രൂപ


മലപ്പുറം :- ആശുപത്രിയിൽ രോഗിയുടെ മുറിയിൽ മോഷണമെന്ന് പരാതി. അരീക്കോടിനടുത്ത് കടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെയാണ് മോഷണം നടന്നത്. രോഗിയുടെ മുറിയിൽ നിന്ന് 50,000 രൂപ കവർന്നെന്നാണ് പരാതി. സ്കാനിംഗിനായി രോഗിയെ കൊണ്ടുപോയതിനു പിന്നാലെയാണ് മുറിയിൽ കവർച്ച നടന്നത്. 

മോഷ്ട്ടാവെന്ന് സംശയിക്കുന്ന ആളിൻ്റെ സിസിടിവി ദ്യശ്യങ്ങൾ സഹിതം രോഗിയുടെ ബന്ധുക്കൾ അരീക്കോട് പൊലീസിൽ പരാതി നൽകി. രോഗിയെ ഡിസ്ചാർജ് ചെയ്യുമ്പോൾ ആശുപത്രിയിൽ അടക്കാൻ കരുതി വച്ച പണമാണ് കവർന്നതെന്നാണ് രോഗിയുടെ ബന്ധുക്കൾ വിശദീകരിക്കുന്നത്. 

Previous Post Next Post