ആധാരമെഴുത്ത് ഫീസ് പുതുക്കിനിശ്ചയിച്ച് സർക്കാർ വിജ്‌ഞാപനമിറക്കി ; കുറഞ്ഞ ഫീസ് 550 രൂപ, കൂടിയത് 10,000 രൂപ


തിരുവനന്തപുരം :- ആധാരമെഴുത്തുകാർ ഈടാക്കുന്ന എഴുത്തുകൂലി അഥവാ ഫീസ് കുറഞ്ഞത് 550 രൂപയായും കൂടിയത് 10,000 രൂപയായും നിശ്ചയിച്ച് സർക്കാർ വിജ്‌ഞാപനം പുറപ്പെടുവിച്ചു. എഴുതുന്ന ആധാരത്തിൽ ഉൾപ്പെട്ടിട്ടുള്ള ഭൂമിയുടെയോ കെട്ടിടത്തിന്റെയോ മറ്റുള്ളവയുടെയോ മൂല്യം 7500 രൂപയിൽ താഴെയാണെങ്കിൽ 550 രൂപയേ ഫീസായി ഈടാക്കാവൂ. മൂല്യം 7500 മുതൽ 12,500 രൂപ വരെയെങ്കിൽ ഫീസ് 950 രൂപ. 

12,500 - 20,000: ഫീസ് 800 രൂപ. 20,000 - 30,000: 950 രൂപ, 30,000 - 50,000 ഫീസ് 1200 രൂപ. 50,000 - 75,000: ഫീസ് 1700.   75,000 - 1 ലക്ഷം: ഫീസ് 2,200. ഒരു ലക്ഷം - 1.5 ലക്ഷം: ഫീസ് 2,600, 1.5 - 2 ലക്ഷം : ഫീസ് 3,800. 2-3 ലക്ഷം: ഫീസ് 5,000. 3-5 ലക്ഷം: ഫീസ് 6,200. 5 -7 ലക്ഷം: ഫീസ് 7,500. 7 - 8 ലക്ഷം: ഫീസ് 9,000. 8 ലക്ഷത്തിനുമേൽ: ഫീസ് 10,000 രൂപ.

വസ്തു‌വിന്റെ ഷെഡ്യൂൾ അഞ്ചിൽ കൂടുതൽ ഉണ്ടെങ്കിൽ ഓരോന്നിനും 30 രൂപ വീതം അധികമായി ഈടാക്കാം. ആധാരമെഴുത്തുകാരുടെ ആവശ്യം കണക്കിലെടുത്ത് സർക്കാർ ഫെബ്രുവരി മുതൽ വർധിപ്പിച്ച നിരക്കാണിത്. സർക്കാർ നിശ്ചയിച്ചിട്ടുള്ളതിനെക്കാൾ ഉയർന്ന നിരക്ക് ഏതെങ്കിലും ആധാരമെഴുത്തുകാർ ഈടാക്കുകയോ ആവശ്യപ്പെടുകയോ ചെയ്താൽ റജിസ്ട്രേഷൻ ഐജിക്കു പരാതി നൽകാം.

Previous Post Next Post