പൊറോളം AKG സ്മാരക പൊതുജന വായനശാല കെട്ടിടം ഉദ്ഘാടനം ചെയ്തു.

 


കുറ്റ്യാട്ടൂർ:-പൊറോളം AKG സ്മാരക പൊതുജന വായനശാല ഗ്രന്ഥാലയം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുൻമന്ത്രിയും എംഎൽഎയും ആയ കെ കെ ശൈലജ ടീച്ചർ നിർവഹിച്ചു. കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  പി പി റെജി അധ്യക്ഷത വഹിച്ചു.

 പി. കരുണാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു. കമ്പ്യൂട്ടർ സ്വിച്ച് ഓൺ കർമ്മം താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ പി. പ്രശാന്തൻ നിർവഹിച്ചു . മനോമോഹനൻ മാസ്റ്റർ മുൻകാല സെക്രട്ടറി പ്രസിഡണ്ട് മാരെ ആദരിച്ചു. സിനിമ ആർട്ടിസ്റ്റ് അഭിനന്ദ് ഏക്കോട്ട് ചടങ്ങിൽ സംസാരിച്ചു .ആശംസ അർപ്പിച്ചു കൊണ്ട്ഗ്രാമപഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് ജിൻസിയും യുവകവി  പ്രദീപ് കുറ്റിയാട്ടൂരും സംസാരിച്ചു.ഗ്രന്ഥശാല സെക്രട്ടറിയും സംഘാടക സമിതി കൺവീനവുമായ പി ഹരീന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ കെ വി സന്തോഷ് നന്ദിയും പറഞ്ഞു.

Previous Post Next Post