തെരഞ്ഞെടുപ്പ് വിവരങ്ങൾ ഇനി ഒറ്റ ആപ്പിലൂടെ അറിയാം ; 'ഇസിഐനെറ്റ്' ആപ്പ് ഉടൻ


ന്യൂഡൽഹി :- തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങൾക്കുമായി 'ഇസിഐനെറ്റ്' ആപ്പ് ഉടൻ ഇറക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പുകമ്മിഷൻ അറിയിച്ചു. നിലവിലുള്ള നാൽപ്പതിലധികം മൊബൈൽ, വെബ് ആപ്പുകളെ സംയോജിപ്പിച്ചാണ് പുതിയ പ്ലാറ്റ്ഫോം വികസിപ്പിക്കുക. വോട്ടർമാർക്കും തിരഞ്ഞെടുപ്പുദ്യോഗസ്ഥർക്കും രാഷ്ട്രീയപ്പാർട്ടികൾക്കും തിരഞ്ഞെടുപ്പ് വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനും വിവരശേഖരം കൈകാര്യം ചെയ്യാനും ഇതു ഉപകരിക്കും.

100 കോടി വോട്ടർമാർ, 10.5 ലക്ഷം ബൂത്തു തല ഓഫീസർമാർ, 15 ലക്ഷം ബൂത്തുതല ഏജന്റുമാർ, 45 ലക്ഷം പോളിങ് ഉദ്യോഗസ്ഥർ, 15,597 അസിസ്റ്റൻ്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ, 4123 ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ, 767 ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ എന്നിവരുൾപ്പെട്ട രാജ്യത്തെ വിശാലമായ തിരഞ്ഞെടുപ്പ് സംവിധാനത്തിന് പുതിയ ആപ്പ് പ്രയോജനപ്പെടും. വിവരശേഖരണത്തിനായി ഏറ്റവും സുരക്ഷിതമായ മാർഗങ്ങളാണ് ആപ്പിലുള്ളതെന്ന് കമ്മിഷൻ അറിയിച്ചു.

Previous Post Next Post