കരിങ്കൽക്കുഴി :- കമ്യുണിസ്റ്റ് പാർട്ടികളുടെ സംയുക്താഭിമുഖ്യത്തിൽ പാടിക്കുന്ന് രക്തസാക്ഷി ദിനാചരണവും വാർഷികവും അറാക്കൽ കുഞ്ഞിരാമൻ ചരമദിനാചരണവും നടന്നു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പുത്തലത്ത് ദിനേശൻ അനുസ്‌മരണയോഗം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.പി മുരളി, സിപിഎം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.കെ മധുസൂദനൻ, സിപിഎം മയ്യിൽ ഏരിയ സെക്രട്ടറി എൻ.അനിൽകുമാർ, സിപിഐ മയ്യിൽ മണ്ഡലം സെക്രട്ടറി കെ.വി ഗോപിനാഥൻ, കെ.രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
പാടിക്കുന്ന് രക്തസാക്ഷി സ്‌മാരക പഠന ഗവേഷണ കേന്ദ്രം ലോഗോ പ്രകാശനം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ ഗോവിന്ദൻ ഗവേഷണ കേന്ദ്ര പ്രസിഡൻ്റ് എം.ദാമോദരനു കൈമാറി നിർവഹിച്ചു. പാടിക്കുന്നിലെ രക്തസാക്ഷി സ്തൂപത്തിൽ പുഷ്പാർച്ചനയും തുടർന്ന് റെഡ് വൊളന്റിയർ മാർച്ചിന്റെ അകമ്പടിയോടെ പ്രകടനവും നടന്നു.