ഗുരുവായൂരിൽ പ്രസാദ ഊട്ടിനെത്തുന്നവർ ഷർട്ട്‌ അഴിക്കണമെന്ന നിബന്ധന മാറ്റാൻ തീരുമാനം


ഗുരുവായൂർ :- ഗുരുവായൂർ ക്ഷേത്രത്തിനു പുറത്ത് പടിഞ്ഞാറെ നടയിലെ അന്നലക്ഷ്‌മി ഹാളിൽ പ്രസാദ ഊട്ട് കഴിക്കാനെത്തുന്ന ഭക്തർ ക്ഷേത്രത്തിനകത്തു പ്രവേശിക്കുന്നതു പോലെ ഷർട്ട് അഴിക്കണമെന്ന നിബന്ധന ദേവസ്വം ഒഴിവാക്കുന്നു. ഇന്നലെ ചേർന്ന ഭരണസമിതി യോഗമാണ് തീരുമാനം എടുത്തത്. അന്നലക്ഷ്മി ഹാളിൽ പ്രസാദ ഊട്ട് വിളമ്പുന്നവർ മാസ്‌കും തൊപ്പിയും ധരിക്കണമെന്ന നിർദേശവും വച്ചിട്ടുണ്ട്.

Previous Post Next Post