കരിങ്കൽക്കുഴി :- നണിയൂർ വിദ്യാഭിവർധിനി വായനശാല & ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന 'വിജയോത്സവം 2025' ഇന്ന് മേയ് 26 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് വായനശാല ഹാളിൽ വെച്ച് നടക്കും.
SSLC, പ്ലസ് ടു, NMMS, USS, LSS പരീക്ഷകളിൽ വിജയികളായ വായനശാല പരിധിയിൽലെ മുഴുവൻ കുട്ടികളെയും ചടങ്ങിൽ അനുമോദിക്കും. ഹരീഷ് മാസ്റ്റർ (IMNS GHSS മയ്യിൽ) കരിയർ ഗൈഡൻസ് ക്ലാസ് എടുക്കും.