കാരയാപ്പ് മഹല്ല് വനിത കൂട്ടായ്മ ലഹരി വിരുദ്ധ ക്ലാസ് നടത്തി


കണ്ണാടിപ്പറമ്പ് :- കാരയാപ്പ് മഹല്ല് വനിത കൂട്ടായ്മ നിസ് വയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. ഹാഷിം ഫൈസി ഇർഫാനി ഉദ്ഘാടനം ചെയ്തു. നിസ് വ പ്രസിഡന്റ്‌ കെ.ഷഹർബാൻ അധ്യക്ഷയായി. 

എക്സൈസ് ഓഫീസർ അബ്ദുറഹ്മാൻ വാഫി ക്ലാസ് അവതരണം നടത്തി. പരിപാടിയിൽ മദ്രസ സ്മാർട്ട്‌ റൂമിലേക്ക് നിസ് വ സ്പോൺസർ ചെയ്ത ടെലിവിഷൻ കൈമാറ്റവും പൊതു പരീക്ഷ ടോപ് പ്ലസ് വിജയികൾക്കുള്ള ഉപഹാര വിതരണവും നടന്നു. മഹല്ല് പ്രസിഡന്റ്‌ ടി.കുഞ്ഞിക്കമാൽ, നിസ് വ സെക്രട്ടറി കെ.സി.പി ഫൗസിയ, ട്രഷറർ കെ.പി സഫീന എന്നിവർ സംസാരിച്ചു.

Previous Post Next Post