റെഡ് സ്റ്റാർ കണ്ണാടിപ്പറമ്പ് സംഘടിപ്പിക്കുന്ന ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ജി.എഫ്.സി കമ്പിൽ വിജയികളായി


കണ്ണാടിപ്പറമ്പ് :- റെഡ്സ്റ്റാർ കണ്ണാടിപ്പറമ്പ് അമ്പല മൈതാനിയിൽ സംഘടിപ്പിക്കുന്ന രണ്ടാമത് ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ബുധനാഴ്ച്ചത്തെ മത്സരത്തിൽ ക്ലാസിക് കണ്ണൂരിനെ ടോസിലൂടെ ജി എഫ് സി കമ്പിൽ പരാജയപ്പെടുത്തി. 

ഗോൾ രഹിത സമനിലയിലാവുകയും തുടർന്ന് പെനാൾട്ടി ഷൂട്ടൗട്ടിലും സമനിലയിലായതിനെ തുടർന്ന് ടോസിലൂടെയാണ് വിജയികളെ തീരുമാനിച്ചത്. ഇന്ന് മേയ് 1 വ്യാഴാഴ്ച ഏച്ചൂർ സ്പർട്ടിങ് അൽ ഷബാബ് മയ്യിലുമായി മത്സരിക്കും.

Previous Post Next Post