നാറാത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ന്റെ നേതൃത്വത്തിൽ ഓക്സിലറി അംഗങ്ങളുടെ സർഗോത്സവം സംഘടിപ്പിച്ചു


നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്സിൻ്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ ഓക്സിലറി അംഗങ്ങളുടെ സർഗോത്സവം അരങ്ങ് 2025 സംഘടിപ്പിച്ചു. കണ്ണാടിപ്പറമ്പ് ദേശസേവാ യു.പി സ്കൂളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ശ്യാമള അധ്യക്ഷയായി.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ.വി, വാർഡ് മെമ്പർമാരായ വി.വി ഷാജി, എ.ശരത്, സൽമത്ത്, പി.കെ ജയകുമാർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സിഡിഎസ് ചെയർപേഴ്സൺ കെ.ഷീജ സ്വാഗതവും സാമൂഹ്യ വികസന ഉപസമിതി കൺവീനർ വിദ്യ.കെ നന്ദിയും അറിയിച്ചു. പരിപാടിയിൽ സിഡിഎസ് ഭരണസമിതി അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ,ഓക്സിലറി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കുടുംബശ്രീ ഓക്സിലറി അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Previous Post Next Post