കണ്ണാടിപ്പറമ്പ് :- ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജിൽ നവീകരിച്ച ഡിജിറ്റൽ ഹബ്ബിൻറെ ഉദ്ഘാടനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ഹസനാത്തിലെ പതിനൊന്നാം ബാച്ച് വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് നവീകരണം പൂർത്തിയായത്. സയ്യിദ് അലി ഹാഷിം ബാഅലവി തങ്ങൾ അധ്യക്ഷനായി.
മുസ്തഫ ഹാജി മാങ്കടവ്, മൊയ്തീൻ ഹാജി ബനിയാസ്, പി.പി ജമാൽ പന്ന്യങ്കണ്ടി, എൻ.സി മുഹമ്മദ് ഹാജി, കെ.പി അബൂബക്കർ ഹാജി, എം.വി ഹുസൈൻ, ടി.പി അമീൻ, കെ.മുഹമ്മദ് മാങ്കടവ്, പി.പി ഖാലിദ് ഹാജി, അനസ് ഹുദവി, അസീസ് ബാഖവി, ഡോ. താജുദ്ദീൻ വാഫി, ഡോ.ഇസ്മായിൽ ഹുദവി, സി.പി മായിൻ മാസ്റ്റർ, ഹസനവി ഹഫീള് ഹുദവി, യഅ്ഖൂബ് കെ.സി കാലടി, പി.മുഹമ്മദ് കുഞ്ഞി, ഇ.വി മുഹമ്മദ് മാതോടം എന്നിവർ പങ്കെടുത്തു. കെ.എൻ മുസ്തഫ സ്വാഗതവും മുഹമ്മദ് വി.പി നന്ദിയും പറഞ്ഞു.