പഴശ്ശി കെ വി റോഡിൽ മഴയിൽ ഒഴുകി വന്ന ചളിയും ചരലും നീക്കം ചെയ്തു


കുറ്റ്യാട്ടൂർ :- പഴശ്ശി കെ വി റോഡിൽ ശക്തമായ മഴയിൽ റോഡിൽ ഒഴുകി വന്ന ചളിയും ചരലും സന്നദ്ധ പ്രവർത്തകർ നീക്കം ചെയ്തു. കാൽനട യാത്രക്കാർക്കും ചെറു വാഹനത്തിൽ പോകുന്നവർക്കും ഈ ചെളി കാരണം പ്രയാസമായിരുന്നു.

വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ നേതൃത്വത്തിൽ മൂസാൻ, വത്സൻ, രാജൻ സി.പി, ബാലകൃഷ്ണൻ, അഷറഫ്‌ ആർ.പി, രാജേഷ്.പി കെ.അബ്ദുള്ള,  കാവു ഹാജി എന്നിവരും പങ്കെടുത്തു.

Previous Post Next Post