മഴ പെയ്തപ്പോൾ കടയ്‌ക്കരികിൽ രക്ഷതേടി ; ശക്തമായ കാറ്റിലും മഴയിലും തട്ടുകട ദേഹത്തേക്ക് മറിഞ്ഞ് പെൺകുട്ടി മരിച്ചു


ആലപ്പുഴ :- ആലപ്പുഴ ബീച്ചിൽ ശക്തമായ കാറ്റിലും മഴയിലും തട്ടുകട മറിഞ്ഞുണ്ടായ അപകടത്തിൽ പെൺകുട്ടിക്ക് ദാരുണാന്ത്യം. കടയുടെ വശത്ത്കയറി നിന്ന പള്ളാതുരുത്തി സ്വദേശി നിത്യ (18) ആണ് മരിച്ചത്. 

മഴ പെയ്തപ്പോൾ കടയുടെ വശത്ത് കയറി നിന്നതായിരുന്നു. ഇവരുടെ മുകളിലേക്ക് കട മറിഞ്ഞ് വീണാണ് അപകടമുണ്ടായത്. പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Previous Post Next Post