മയ്യിൽ :- നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. ബൈക്ക് യാത്രികനായ ശ്രീകണ്ഠാപുരം നെടുങ്ങോം സ്വദേശി ചേലോറ ഹൗസിൽ വിനോദ് കുമാറിന് (53) ആണ് ഗുരുതരമായി പരിക്കേറ്റത്. ഇക്കഴിഞ്ഞ 10 ന് രാത്രി 10.30 മണിക്ക് കരിങ്കൽക്കുഴിയിലായിരുന്നു അപകടം.
വിനോദ് കുമാർ സഞ്ചരിച്ചബൈക്കിന് കുറുകെ നായ ചാടിയതിൽ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ വൈദ്യുതി തൂണിലിടിക്കുകയും റോഡിലേക്ക് തെറിച്ച് വീണ് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യുകയായിരുന്നു. പരിക്കേറ്റ ഇയാളെ നാട്ടുകാരാണ് കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് മംഗലാപുരത്തെ തേജസ്വിനി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പ്രദേശവാസിയായ കരിങ്കൽക്കുഴി അംഗൻവാടിക്ക് സമീപത്തെ കെ.ഷനോജിൻ്റെ പരാതിയിൽ മയ്യിൽ പോലീസ് കേസെടുത്തു.