വിദ്യാഭിവർദ്ധിനി വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വിജയോത്സവം സംഘടിപ്പിച്ചു


കരിങ്കൽക്കുഴി :- നണിയൂർ വിദ്യാഭിവർദ്ധിനി വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വിജയോത്സവം സംഘടിപ്പിച്ചു. LSS, USS, പ്ലസ് ടു, SSLC പരീക്ഷകളിലെ വിജയികളെ അനുമോദിച്ചു. 

തുടർപഠന സാധ്യതകളും തൊഴിൽ അവസരങ്ങളും എന്ന വിഷയത്തിൽ മയ്യിൽ ഗവ. ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകൻ ഹരീഷ് മാസ്റ്റർ ക്ലാസ്സെടുത്തു. വായനശാല പ്രസിഡന്റ്‌ കെ രാമകൃഷ്ണൻ അധ്യക്ഷനായി. വായനശാല സെക്രട്ടറി വി.രമേശൻ സ്വാഗതവും ജോയിൻ സെക്രട്ടറി പി.വി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

Previous Post Next Post