കൊളച്ചേരി സബ് ട്രഷറി കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി കെ.എൻ ബാലഗോപാൽ നിർവ്വഹിച്ചു


കൊളച്ചേരിമുക്ക് :- കൊളച്ചേരി സബ് ട്രഷറി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം നിർവ്വഹിച്ചു. എം.വി ഗോവിന്ദൻ മാസ്റ്റർ MLA അധ്യക്ഷത വഹിച്ചു. രാജ്യസഭാ അംഗം വി.ശിവദാസൻ മുഖ്യാതിഥിയായി.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: കെ.കെ രത്നകുമാരി, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.കെ പ്രമീള, കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.പി അബ്ദുൽ മജീദ്, മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം.വി അജിത, കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി.പി റെജി, നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.രമേശൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ കെ.താഹിറ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷമീമ ടി.വി, കൊളച്ചേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൽ.നിസാർ, CPIM കൊളച്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി ശ്രീധരൻ സംഘമിത്ര, CPI മയ്യിൽ മണ്ഡലം കമ്മിറ്റി സെക്രട്ടറി കെ.വി ഗോപിനാഥ്‌, കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി നിർവാഹക സമിതി അംഗം കെ.എം ശിവദാസൻ, മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ് എം.അബ്ദുൽ അസീസ്, BJP കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ.പി ഗോപാലകൃഷ്ണൻ, NGO യൂണിയൻ ജില്ലാ സെക്രട്ടറി എൻ.സുരേന്ദ്രൻ ജോയിൻ കൗൺസിൽ ജില്ലാ സെക്രട്ടറി റോയ് ജോസഫ്, NGO അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.വി മഹേഷ്, NGO സംഘ് ജില്ലാ സെക്രട്ടറി എം.നാരായണൻ, KGOA ജില്ലാ സെക്രട്ടറി കെ.ഷാജി, KGOU ജില്ലാ പ്രസിഡന്റ് കെ.പി ഗിരീഷ് കുമാർ, KSSPU സംസ്ഥാന കമ്മിറ്റി മെമ്പർ ഇ.മുകുന്ദൻ, KSSPA സ്റ്റേറ്റ് കൗൺസിൽ മെമ്പർ കെ.പി പ്രഭാകരൻ തുടങ്ങിയവർ ആശംസയർപ്പിച്ചു.

ട്രഷറി വകുപ്പ് ഡയറക്ടർ വി.സാജൻ സ്വാഗതവും കൊളച്ചേരി സബ് ട്രഷറി ഓഫീസർ കെ.എൻ പവിത്രൻ നന്ദിയും പറഞ്ഞു.






Previous Post Next Post