കേരളത്തിൽ കോവിഡ് കേസുകളിൽ വർധന


തിരുവനന്തപുരം :- ഏഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നടന്ന പരിശോധനയിൽ കേസുകളിൽ വർധനവുണ്ടെന്ന് അധികൃതർ. ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. ഇതരരോഗങ്ങൾക്ക് ചികിത്സയിലായിരുന്ന ആളാണ് മരിച്ചത്. രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകൾ 93 ആയിരുന്നത് ഈ മാസം 12നുശേഷം 257 ആയി. സംസ്ഥാനത്തു 95 കേസുകൾ റിപ്പോർട്ട് ചെയ്‌തതിൽ 69 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മഹാരാഷ്ട്രയിലും തമിഴ് നാട്ടിലും കോവിഡ് കേസുകൾ വർധിച്ചുവരികയാണ്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് അധികൃതർ പറയുന്നത്. ഇന്ത്യയിൽ കോവിഡ് നിയന്ത്രണവിധേയമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിളിച്ച യോഗം വിലയിരുത്തി. സിംഗപ്പൂർ, ഹോങ്കോങ് എന്നിവിടങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലായിരുന്നു യോഗം. പൊതുവേ ശേഷി കുറഞ്ഞ വൈറസുകളാണ് ഇപ്പോഴുള്ളതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധിതർക്കു പനി, ജലദോഷം തുടങ്ങിയവ ഉണ്ടാകുമെങ്കിലും 7 ദിവസത്തിൽ ഭേദമാകുമെന്നാണ് അധികൃതർ പറയുന്നത്

Previous Post Next Post