ന്യൂഡൽഹി :- 10 ലക്ഷം രൂപയ്ക്കു മുകളിലുള്ള സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ഇനി തനിയെ എഫ്ഐആർ ആകും. കുറ്റകൃത്യം അതിവേഗം അന്വേഷിക്കുന്നതിനാണിതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പൈലറ്റ് അടിസ്ഥാനത്തിൽ ഡൽഹിയിൽ നടപ്പാക്കുന്ന പദ്ധതി വൈകാതെ രാജ്യമാകെ വ്യാപിപ്പിക്കും.
ആഭ്യന്തര മന്ത്രാലയത്തിന്റെ 1930 എന്ന സൈബർ ക്രൈം ഹെൽപ്‌ലൈൻ നമ്പറിലോ cybercrime.gov.in വഴിയോ വരുന്ന പരാതികൾക്കാണ് ഇതു ബാധകം. ഉയർന്ന തുക ഉൾപ്പെട്ട കേസുകളിൽ അന്വേഷണത്തിനു വേഗം കൂടും.