കുറ്റ്യാട്ടൂർ :- 31 വർഷത്തെ സ്തുത്യർഹ സേവനത്തിന് ശേഷം പഴശ്ശി ചെക്കിക്കാട് അംഗൻവാടിയിൽ നിന്ന് വിരമിക്കുന്ന അംഗൻവാടി ഹെൽപ്പർ പുഷ്പവല്ലിക്ക് നാടിൻ്റെ യാത്രയയപ്പ് നൽകി. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി റെജി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ യൂസഫ് പാലക്കൽ അധ്യക്ഷത വഹിച്ചു.
ഐ.സി.ഡി.എസ് സൂപ്പർവൈസർ പ്രഭാവതി, പി.വി ലക്ഷ്മണൻ മാസ്റ്റർ, ശ്രീഷ് മീനാത്ത്, എം.പത്മനാഭൻ മാസ്റ്റർ, ഇ.സുഭാഷ്, മിഥുൻ.പി എന്നിവർ സംസാരിച്ചു. പുഷ്പവല്ലി മറുപടി പ്രസംഗം നടത്തി. തുടർന്ന് രക്ഷിതാക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസിൽ വിദ്യാഭ്യാസവകുപ്പിലെ മുൻ പി.ഡി.ഒ രമേശൻ കടൂർ ക്ലാസെടുത്തു. വാർഡ് വികസന സമിതി കൺവീനർ എം.വി ഗോപാലൻ സ്വാഗതവും അംഗൻവാടി വർക്കർ കനകവല്ലി നന്ദിയും പറഞ്ഞു.