കണ്ണാടിപ്പറമ്പ് :- പുല്ലൂപ്പി സ്വദേശി ശാക്കിർ കെ.വി (38) അബുദാബിയിൽ നിര്യാതനായി. അബുദാബി കെ.എം.സി.സി നാറാത്ത് പഞ്ചായത്ത് അംഗമാണ്.
ഭാര്യ : റുക്‌സാന (ദാലിൽ) ,
മക്കൾ : മെഹ്‌വിഷ് ഫാത്തിമ, ശയാൻ ശാക്കിർ
മയ്യിത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് വൈകുന്നേരം 4 മണിക്ക് കണ്ണൂർ എയർപോർട്ടിൽ എത്തിക്കും.
വീട്ടിൽ ബന്ധുക്കൾക്ക് മാത്രം ജനാസ കാണാനുള്ള സൗകര്യമൊരുക്കും. പൊതുജനങ്ങൾക്കായി വൈകുന്നേരം 5 മണിക്ക് പുല്ലൂപ്പി ജുമാമസ്ജിദിൽ പൊതുദർശനം. മയ്യിത്ത് നിസ്ക്കാരത്തിന് ശേഷം നിടുവാട്ട് മന്ന ഖബർസ്ഥാനിൽ ഖബറടക്കും.