ചട്ടുകപ്പാറ :- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും 29 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന അസിസ്റ്റൻറ് സെക്രട്ടറി എം.വി സുശീലക്ക് യാത്രയയപ്പ് നൽകി. ചട്ടുകപ്പാറ ബേങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു.
ബേങ്ക് പ്രസിഡണ്ട് പി.വി ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി റെജി ഉപഹാര സമർപ്പണം നടത്തി. യൂണിയൻ്റെ ഉപഹാരം KCEU ഏരിയ പ്രസിഡണ്ട് പി.വത്സലൻ കൈമാറി. സഹകരണ പ്രസ്ഥാനവും കേന്ദ്ര-കേരള സർക്കാറും എന്ന വിഷയത്തിൽ സഹകരണ സെമിനാർ തളിപ്പറമ്പ് അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസ് സൂപ്രണ്ട് കെ.സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പി.കെ.മുനീർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ.ലിജി, കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എ.കെ.ശശിധരൻ, പി.ഷീബ, മുല്ലക്കൊടി സഹകരണ ബേങ്ക് പ്രസിഡണ്ട് കെ.സി.ഹരികൃഷ്ണൻ മാസ്റ്റർ, മയ്യിൽ സഹകരണ ബേങ്ക് പ്രസിഡണ്ട് പി.വി.മോഹനൻ, തളിപ്പറമ്പ് സഹകരണ അസിസ്റ്റൻ്റ് ഡയരക്ടർ എം.വി.സുരേഷ് ബാബു, യൂനിറ്റ് സഹകരണ ഇൻസ്പെക്ടർ ടി.വി.കവിത, സെയിൽ ഓഫീസർ എം. നിധിൻ, കണ്ണൂർ എ.കെ.ജി ആശുപത്രി ഡയരക്ടർ എൻ.അനിൽകുമാർ, ബേങ്ക് മുൻ സെക്രട്ടറിമാരായ എൻ.ബാലകൃഷ്ണൻ, എം.പി.പങ്കജാക്ഷൻ, ടി.രാജൻ, ബേങ്ക് വൈസ് പ്രസിഡണ്ട് പി.ഗംഗാധരൻ, ഇ.പി.ആർ വേശാല, കെ.പ്രിയേഷ് കുമാർ, പി.കെ.വിനോദ് , ഉത്തമൻവേലിക്കാത്ത് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. എം.വി.സുശീല മറുമൊഴി പ്രസംഗം നടത്തി. ബേങ്ക് സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ സ്വാഗതവും ചീഫ് അക്കൗണ്ടൻ്റ് കെ.നാരായണൻ നന്ദിയും പറഞ്ഞു.