മയ്യിൽ :- ചാലഞ്ചേഴ്സ് മയ്യിൽ സംഘടിപ്പിക്കുന്ന സ്വർണ്ണക്കപ്പ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ഇന്നലെ നടന്ന ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ജിംഖാന പള്ളിപ്പറമ്പിനെ മൂന്നിനെതിരെ ആറു ഗോളുകൾക്ക് പരാജയപ്പെടുത്തി കരിപ്പാൽ ഹോളിഡേയ്സ് മലബാർ ബസ് ക്ലബ്ബ് പയ്യന്നൂർ വിജയികളായി.
മികച്ച കളിക്കാരനായി കരിപ്പാൽ ഹോളിഡേയ്സ് മലബാർ ബസ് ക്ലബ്ബ്, പയ്യന്നൂരിന്റെ യായ ഐവറികോസ്റ്റിനെ തിരഞ്ഞെടുത്തു. ഇന്ന് മേയ് 10 ശനിയാഴ്ച നടക്കുന്ന രണ്ടാമത്തെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കടമ്പേരി ബ്രദേഴ്സ് കടമ്പേരി - മേഴ്സി ഹോളിഡേയ്സ് മയ്യിലിനെ നേരിടും.