കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ്സുകാരെഴുതിയ പുസ്തകം പ്രകാശനം ചെയ്തു


കൊളച്ചേരി :- കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥികൾ എഴുതിയ കഥകൾ പുസ്തകങ്ങളായി പ്രകാശിപ്പിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിലെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ സ്വന്തമായി എഴുതിയ കഥകളാണ് അവരുടെ തന്നെ ചിത്രീകരണത്തോടൊപ്പം പുസ്തകങ്ങളാക്കിയത്. 

വിദ്യാഭ്യാസ പ്രവർത്തകനും ബാലസാഹിത്യകാരനുമായ ഡോ.രമേശൻ കടൂർ ഒന്നാം ക്ലാസുകാരുടെ പുസ്തകങ്ങൾ മദേർസ് ഫോറം വൈസ് പ്രസിഡൻ്റ് ടി.പി രോഷിനക്ക് നൽകി പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ടി.വി സുമിത്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന തലത്തിൽ മികച്ച ഒന്നാം ക്ലാസ് അധ്യാപികയ്ക്കുള്ള മികവഴക് പുരസ്കാരം നേടിയ വി.വി രേഷ്മ ടീച്ചർക്കുള്ള അനുമോദനവും സമഗ്ര ഗുണമേന്മാ പദ്ധതി ഉദ്ഘാടനവും കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി അബ്ദുൾമജീദ് നിർവഹിച്ചു. 

സ്കൂളിൽ നടപ്പാക്കുന്ന ഇംഗ്ലീഷ് എൻറിച്ച്മെൻ്റ് പ്രോഗ്രാം കെ.രാമകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഷികാഘോഷത്തിൽ നാടകമവതരിപ്പിച്ച കുട്ടികൾക്കുള്ള സമ്മാനങ്ങൾ മാനേജർ കെ.വി പവിത്രൻ വിതരണം ചെയ്തു. എസ്.എസ്.ജി ചെയർമാൻ പി.പി കുഞ്ഞിരാമൻ, മദേർസ് ഫോറം പ്രസിഡൻ്റ് നമിത പ്രദോഷ്, ടി.സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. പ്രഥമ അധ്യാപകൻ വി.വി ശ്രീനിവാസൻ സ്വാഗതവും കെ.ശിഖ ടീച്ചർ നന്ദിയും പറഞ്ഞു.





Previous Post Next Post