മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഫുജൈറയിലേക്ക് ഇൻഡിഗോ എയർലൈൻസിൻ്റെ പ്രതിദിന സർവീസ് വ്യാഴാഴ്ച തുടങ്ങി. കണ്ണൂരിൽനിന്ന് രാത്രി 8.55-ന് പുറപ്പെട്ട് 11.25-ന് ഫുജൈറയിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ ഒൻപതിന് കണ്ണൂരിലെത്തും. കണ്ണൂരിൽ നിന്ന് ആദ്യമായാണ് ഫുജൈറയിലേക്ക് സർവീസ് തുടങ്ങുന്നത്. കണ്ണൂരിൽനിന്ന് അന്താരാഷ്ട്ര സർവീസ് നടത്തു ന്ന 12-ാമത്തെ സെക്ടറാണ് ഫുജൈറ.
ഇൻഡിഗോയുടെ കണ്ണൂർ-മസ്കറ്റ് സർവീസും തുടങ്ങി.213 പേരാണ് ആദ്യ വിമാനത്തിൽ യാത്രക്കെത്തിയത്. കണ്ണൂരിൽ നിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.25-ന് മസ്സറ്റിലെത്തും. തിരികെ 3.25-ന് പുറപ്പെട്ട് രാവിലെ 8.30-ന് കണ്ണൂരിലെത്തും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസുകൾ.
കണ്ണൂർ-ദമാം സെക്ടറിൽ ഇൻഡിഗോ സർവീസ് ജൂൺ 15-ന് തുടങ്ങും. ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിലെത്തിച്ചേരും.