CBSE 10, 12 ക്ലാസ് ഉത്തരക്കടലാസുകളുടെ പകർപ്പിന് നാളെ മുതൽ അപേക്ഷ നൽകാം


ന്യൂഡൽഹി :- സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷയുടെ ഫലപ്രഖ്യാപനത്തിനു ശേഷമുള്ള നടപടികൾ നാളെ ആരംഭിക്കും. ഈ വർഷം മുതൽ ഉത്തരക്കടലാസിന്റെ പകർപ്പ് ആദ്യം ലഭിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. നടപടികളെല്ലാം ഓൺലൈൻ വഴിയാകും. ഒരു വിദ്യാർഥിക്ക് ഒരു അപേക്ഷ മാത്രമേ നൽകാനാകൂ. ഉത്തരക്കടലാസ് പകർപ്പിന് അപേക്ഷിച്ചാലേ മാർക്ക് വെരിഫിക്കേഷന് അപേക്ഷിക്കാനാകൂ.

സമയക്രമം : 12-ാം ക്ലാസ്

ഉത്തരക്കടലാസിന്റെ പകർപ്പു ലഭിക്കാൻ നാളെ മുതൽ 27 രാത്രി 11.59 വരെ അപേക്ഷിക്കാം. ഒരു വിഷയത്തിനു 700 രൂപ വീതമാണു ഫീസ്.

മാർക്ക് വെരിഫിക്കേഷൻ, പുനർമൂല്യനിർണയം എന്നിവയ്ക്ക് 28 മുതൽ ജൂൺ മൂന്നിനു രാത്രി 11.59 വരെ അപേക്ഷിക്കാം. ഒരു ഉത്തരക്കടലാസിന്റെ വെരിഫിഷന് 500 രൂപ വീതം ഫീസ്. ഒരു ചോദ്യത്തിൻ്റെ പുനർമൂല്യ നിർണയത്തിനു 100 രൂപ.

സമയക്രമം : 10-ാം ക്ലാസ്

ഉത്തരക്കടലാസിൻ്റെ പകർപ്പു ലഭിക്കാൻ: 27 മുതൽ ജൂൺ 2നു രാത്രി 11.59 വരെ അപേക്ഷിക്കാം. ഒരു വിഷയത്തിനു 500 രൂപ വീതമാണു ഫീസ്.

മാർക്ക് വെരിഫിക്കേഷൻ, പുനർമൂല്യനിർണയം എന്നിവയ്ക്ക് ജൂൺ 3 മുതൽ 7 രാത്രി 11.59 വരെ അപേക്ഷിക്കാം. ഒരു ഉത്തരക്കടലാസ് വെരിഫിക്കേഷനു 500 രൂപ. ഒരു ചോദ്യത്തിന്റെ പുനർമൂല്യനിർണയത്തിനു 100 രൂപ.

Previous Post Next Post