രാജ്യത്തെ മുഴുവൻ ഹൈക്കോടതി ജഡ്‌ജിമാർക്കും തുല്യ പെൻഷൻ നൽകണമെന്ന് സുപ്രീംകോടതി


ന്യൂഡൽഹി :- രാജ്യത്തെ മുഴുവൻ ഹൈക്കോടതി ജഡ്‌ജിമാർക്കും തുല്യ പെൻഷൻ നൽകണമെന്നു സുപ്രീംകോടതി ഉത്തരവിട്ടു. വിരമിക്കൽ തീയതിയും ഏതു കേഡറിൽ നിന്നാണ് എത്തിയെന്നതും ഉൾപ്പെടെ പരിഗണിക്കാതെ പൂർണ പെൻഷൻ നൽകണം. ഇതിനായി 'ഒരേ റാങ്ക്, ഒരേ പെൻഷൻ' തത്വം പിന്തുടരണമെന്നും ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്, എ.ജി മസി, കെ.വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

ജുഡീഷ്യൽ സർവീസിൽ നിന്നാണോ ബാറിൽ നിന്നാണോ ജഡ്‌ജി എത്തിയത് എന്നു നോക്കി പെൻഷനിൽ വിവേചനം പാടില്ല. ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസ് ആയിരുന്നവർക്കു പ്രതിവർഷം 15 ലക്ഷം രൂപ പൂർണ പെൻഷൻ കേന്ദ്രസർക്കാർ നൽകും. ഹൈക്കോടതി ജഡ്‌ജിമാർക്ക് 13.5 ലക്ഷവും. അഡിഷനൽ ജഡ്‌ജിയായി വിരമിച്ചവരും ഇതിൽപെടും. സേവനത്തിനിടെ മരിച്ച ജഡ്ജിയുടെ ബന്ധുക്കൾക്കു കുടുംബ പെൻഷൻ നൽകണമെന്നും കോടതി പറഞ്ഞു.

Previous Post Next Post