മയ്യിൽ :- ചാലഞ്ചേഴ്സ് മയ്യിൽ സംഘടിപ്പിക്കുന്ന സ്വർണക്കപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരം മാറ്റി.
ഇന്ന് മേയ് 20 ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന മത്സരം പ്രതികൂല കാലവസ്ഥയെ തുടർന്നാണ് മറ്റൊരു ദിവസത്തേക്ക് മാറ്റിയത്. പുതിയ തീയ്യതി പിന്നീട് അറിയിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു.