കൊളച്ചേരി :- ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് സ്ഥാപിക്കുന്നതിന് വേണ്ടി കീറിയ റോഡുകൾ താർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സിപിഐ (എം) ൻ്റ നേതൃത്വത്തിത്തിൽ ജല അതോറിറ്റി കൊളച്ചേരി സെക്ഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
കൊളച്ചേരി ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം ചെയ്തു. കെ.രാമകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എ.കൃഷ്ണൻ, സി.പത്മനാഭൻ, പി.പി കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. പി.സന്തോഷ് , എ.വിജയൻ , എം.ലിജിൻ എന്നിവർ നേതൃത്വം നൽകി. എ.ഒ പവിത്രൻ സ്വാഗതവും സി.പ്രകാശൻ നന്ദിയും പറഞ്ഞു.