കമ്പിൽ :- ഐക്യം, അതിജീവനം- അഭിമാനം എന്ന പ്രമേയത്തിൽ നടന്നുവരുന്ന MSF കൊളച്ചേരി പഞ്ചായത്ത് സമ്മേളനത്തോടനുബന്ധിച്ചുള്ള വിദ്യാർത്ഥി റാലി കമ്പിലിൽ നടന്നു. കൊളച്ചേരി പഞ്ചായത്ത് മിനി സ്‌റ്റേഡിയത്തിൽ നിന്നാരംഭിച്ച റാലി കമ്പിൽ ടൗണിൽ സമാപിച്ചു.
റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മം മുസ് ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ എം എസ് എഫ് പഞ്ചായത്ത് പ്രസിഡണ്ട് ആരിഫ് പാമ്പുരുത്തിക്ക് പതാക കൈമാറിക്കൊണ്ട് നിർവഹിച്ചു. മംഗര സ്വരലയ ബാന്റ് സംഘത്തിന്റെ ബാന്റ് വാദ്യവും,സ്കേറ്റിംഗ് പരിശീലനം നേടിയ വിദ്യാർഥികളുടെ അഭ്യാസവും റാലിയുടെ ഭംഗികൂട്ടി. തുടർന്ന് നടന്ന പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡണ്ട് ആരിഫ് പാമ്പുരുത്തിയുടെ അധ്യക്ഷതയിൽ എം എസ് എഫ് ജില്ലാ പ്രസിഡണ്ട് നസീർ പുറത്തീൽ ഉദ്ഘാടനം ചെയ്തു. എം എസ് എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഷജീർ ഇഖ്ബാൽ മുഖ്യപ്രഭാഷണം നടത്തി. കെ.ഹംസ മൗലവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
ജില്ലാ ജനറൽ സെക്രട്ടറി റംഷാദ് പേരാവൂർ, മുസ് ലിം ലീഗ് തളിപ്പറമ്പ മണ്ഡലം ജനറൽ സെക്രട്ടറി കോടിപ്പൊയിൽ മുസ്തഫ, മുസ് ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം. അബ്ദുൽ അസീസ്, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, എം എസ് എഫ് മണ്ഡലം പ്രസിഡണ്ട് സിറാജ് കണ്ടക്കൈ , ജനറൽ സെക്രട്ടറി ആഷിക് തടിക്കടവ് സംസാരിച്ചു. എം എസ് എഫ് പഞ്ചായത്ത് സെക്രട്ടറി റാസിം പാട്ടയം സ്വാഗതവും , സെക്രട്ടറി ഷിബിലി കമ്പിൽ നന്ദിയും പറഞ്ഞു.
വിദ്യാർത്ഥി റാലിക്ക് ഭാരവാഹികളായ ആസിം പന്ന്യങ്കണ്ടി, ഷിബിലി കമ്പിൽ, അബ്ദുൽ ഹാദി ദാലിൽ, നജാദ് അലി പാമ്പുരുത്തി, നാസിബ് പന്ന്യങ്കണ്ടി, അർഷാദ് കമ്പിൽ, ഷിസാൻ കമ്പിൽ, ഉനൈസ് കെ വി, ശാസിൻ പി പി, അഫ്ലഹ് കമ്പിൽ, അമീൻ ആർ എം , നിഹാൽ ടി, കെ ഷിഫാസ് തുടങ്ങിയവർ നേതൃത്വം നൽകി