താവക്കരയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ SDPI നേതാക്കൾ സന്ദർശിച്ചു


കണ്ണൂർ :- താവക്കരയിലെ വെള്ളക്കെട്ട് ബാധിത പ്രദേശങ്ങൾ SDPI ജില്ലാ പ്രസിഡന്റ്‌ ബഷീർ കണ്ണാടിപ്പറമ്പ്, ജനറൽ സെക്രട്ടറി മുസ്തഫ നാറാത്ത്, ജില്ലാ കമ്മിറ്റി അംഗം എ.ഫൈസൽ, കണ്ണൂർ മണ്ഡലം പ്രസിഡന്റ്‌ ഇഖ്‌ബാൽ പുകുണ്ടിൽ, മണ്ഡലം കമ്മിറ്റി അംഗങ്ങളയ ഹാഷിം അരോമ, അസ്‌ലം തുടങ്ങിയവർ സന്ദർശിച്ചു. 

താവക്കരയിൽ ജനങ്ങൾ വെള്ളപ്പൊക്ക ദുരിതമനുഭവിക്കാൻ കാരണം കോർപ്പറേഷൻ അധികാരികളുടെ കെടുകാര്യസ്ഥത കൊണ്ടാണെന്നും ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് അടിയന്തരമായി സഹായം നൽകണമെന്നും ബഷീർ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു. 

'ചെറിയ മഴയിലും റോഡും വീടും വെള്ളത്തിനടിയിലാവുന്ന ദുരവസ്ഥ ഓരോ വർഷവും ആവർത്തിക്കപ്പെടുന്നത് പ്രകൃതിക്ഷോഭം കൊണ്ടു മാത്രമല്ല. ജനങ്ങളെ അവഗണിക്കുന്ന കോർപ്പറേഷന്റെ സമീപനവും നിലപാടും കാരണമാണ്. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തിയിട്ടില്ല. ശാസ്ത്രീയമായി ഡ്രൈനേജ് സംവിധാനം ഒരുക്കുന്നതിലും കോർപ്പറേഷൻ പരാജയമാണ്. ഇതിന്റെ പ്രതിഫലനമാണ് താവക്കരയിൽ വർഷകാലത്ത് ആവർത്തിക്കുന്ന വെള്ളപ്പൊക്കത്തിന് കാരണ' മെന്ന് SDPI പ്രവർത്തകർ പറഞ്ഞു. വെള്ളക്കെട്ട് കാരണം കുടിവെള്ളം മലിനമാവുകയും ജലജന്യ രോഗങ്ങൾ പരക്കുകയും ചെയ്യുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. 


Previous Post Next Post