2010 ലെ വിമാനദുരന്തം ; രക്ഷപ്പെട്ടത് ഇങ്ങനെ, കൈപ്പേറിയ അനുഭവം പങ്കുവെച്ച് നാറാത്ത് ടിസി ഗേറ്റിലെ മായിൻകുട്ടി


കമ്പിൽ :- കയ്പ്പേറിയ അനുഭവത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് 2010 ലെ വിമാനദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട 2 മലയാളികളിലൊരാളായ നാറാത്ത് ടിസി ഗേറ്റ് ജുമാനാസിൽ കെ.പി മായിൻകുട്ടി. ദുബായിൽ ബിസിനസുകാരനായിരുന്നു.  

മായിൻകുട്ടിയുടെ അനുഭവം ഇങ്ങനെ ;

'സൈഡിലുള്ള 22 എഫ് സീറ്റിലാണ് അന്ന് യാത്ര ചെയ്തിരുന്നത്. രക്ഷപ്പെട്ട എല്ലാവരും ആ ഭാഗത്തു യാത്ര ചെയ്തിരുന്നവരാണ്. സൈഡ് സീറ്റായതിനാൽ വിമാനം കൊക്കയിലേക്ക് തെന്നിവീഴുന്നതും കത്തുന്നതുമെല്ലാം ഭീതിയോടെ കണ്ടു. വലിയൊരു തീഗോളം ഞങ്ങളുടെ മുന്നിലേക്ക് വരികയായിരുന്നു. അതോടെ പുറത്ത് ചെറിയൊരു വെളിച്ചം കണ്ട ഭാഗത്തേക്ക് വിമാനത്തിൽ നിന്നു പുറത്തേക്കു ചാടി. പിന്നാലെ രക്ഷപ്പെട്ട ഏഴുപേരും ചാടി. കൊടുംകാടിനുള്ളിൽ ചാടിയത് മൂലം പരുക്കേറ്റിരുന്നു' മായിൻകുട്ടി ഓർത്തെടുത്ത് പറഞ്ഞു.


Previous Post Next Post