ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള പ്രായപരിധി കുറച്ചു ; ജൂൺ 30 വരെ അപേക്ഷ നൽകാം


പത്തനംതിട്ട :- ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിൽ പുതിയ മേൽശാന്തിമാരെ കണ്ടെത്താൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ പ്രായപരിധി ദേവസ്വം ബോർഡ് 60 ൽ നിന്നു 58 ആയി കുറച്ചു. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസി. കേരളത്തിൽ ജനിച്ചവരും കേരളീയ ആചാരപ്രകാരം പൂജകളും താന്ത്രിക കർമങ്ങളും പഠിച്ചവരുമായ മലയാള ബ്രാഹ്മണരാകണം. 

രണ്ടു നേരം തുറക്കുന്നതും 3 പൂജകൾ ഉള്ളതും ഭക്തർക്കു ദിവസവും ദർശനം നടത്താവുന്നതുമായ ക്ഷേത്രത്തിൽ 12 വർഷത്തെ സേവനം വേണം. അതിൽ തുടർച്ചയായി 10 വർഷം മേൽശാന്തി ആയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർ തുലാം ഒന്നു മുതൽ 30 ദിവസം സന്നിധാനത്തു ഭജനം ഇരിക്കണമെന്ന വ്യവസ്ഥയും ഉൾപ്പെടുത്തി. അപേക്ഷ ജൂൺ 30 ന് വൈകുന്നേരം 5 മണിക്ക് മുൻപ് തിരുവനന്തപുരം നന്തൻ കോട് ദേവസ്വം കമ്മിഷണർ ഓഫിസിൽ ലഭിക്കണം.

Previous Post Next Post